ആലുവയിൽ കോൺഗ്രസ് അഴിച്ചുപണിക്ക് ഒരുങ്ങുന്നു

എടത്തല, കീഴ്മാട്, നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റികൾ വിഭിജിക്കും ആലുവ: ഗ്രൂപ്പ് പോരുകൾക്കിടയിൽ . നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിമുടി മാറ്റമാണ്​ ഉദ്ദേശിക്കുന്നത്. ഇതി​ൻെറ ഭാഗമായി കൂടുതൽ മണ്ഡലം കമ്മിറ്റികൾ നിലവിൽവന്നേക്കും. ബൂത്ത് കമ്മിറ്റികൾക്കു പിന്നാലെ മേൽകമ്മിറ്റികളും പൊളിച്ചുപണിയാനാണ് തീരുമാനിച്ചിരിക്കുന്നത്. കാലങ്ങളായി ഒരേ പദവികളിൽ തുടരുന്നവരുണ്ട്. അവരിൽ പലരും നിർജീവമാണെന്നാണ്​ ആക്ഷേപം. അർഹരായ പലർക്കും സ്ഥാനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതികളുമുണ്ട്. 20 ബൂത്തുകളിൽ കൂടുതലുള്ള മണ്ഡലം കമ്മിറ്റികൾ വിഭജിക്കണമെന്ന എ.ഐ.സി.സി നിർദേശം കർശനമായി നടപ്പാക്കണമെന്നാണ് ജില്ല നേതൃയോഗത്തിലെ തീരുമാനം. ഇതനുസരിച്ച് എടത്തല, കീഴ്മാട്, നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റികൾ വിഭിജിക്കപ്പെടും. ഇവിടങ്ങളിൽ പുതിയ കമ്മിറ്റികൾ വരും. ഇതോടെ അർഹരായ പലർക്കും സ്ഥാനങ്ങൾ നൽകാനും കഴിയും. പുതുതായി നൊച്ചിമ, എടയപ്പുറം, കരിയാട് മണ്ഡലം കമ്മിറ്റികൾകൂടി രൂപംകൊള്ളുമെന്നാണ് അറിയുന്നത്. പത്തുവർഷം പൂർത്തീകരിച്ച ആലുവ ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് ഒഴിയും. എ ഗ്രൂപ്പിൽനിന്നാണ് അബു ഈ സ്ഥാനത്തെത്തിയത്. പിന്നീട് ഐ ഗ്രൂപ്പിലേക്ക് മാറുകയായിരുന്നു. ഐ ഗ്രൂപ്പിൽ ഉൾപ്പെട്ടവരായിരിക്കും പ്രസിഡൻറ് സ്ഥാനത്തേക്ക് വരാൻ സാധ്യത. ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ പി.എ. മുജീബ്, സി.യു. യൂസഫ്, ആർ. രഹൻരാജ്, സെക്രട്ടറി പി.ആർ. നിർമൽകുമാർ, ഐ.എൻ.ടി.യു.സി മേഖല പ്രസിഡൻറ് ആനന്ദ് ജോർജ് തുടങ്ങിയവരുടെ പേരുകളാണ് ഐ ഗ്രൂപ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ, എ ഗ്രൂപ്പും ഇതിനായി അവകാശവാദം ഉന്നയിക്കാനിടയുണ്ട്. നിർജീവമായ മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെ നീക്കി പുതിയ ഭാരവാഹികളെ നിയമിക്കാനും ജില്ല നേതൃയോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.