താൽക്കാലികക്കാരെ സ്​ഥിരപ്പെടുത്തൽ; സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്‌

കൊച്ചി: പി.എസ്​.സി ഉദ്യോഗാർഥികളെ പിന്തള്ളി അനധികൃതമായി താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്ന സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ കലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് സിജോ ജോസഫ് ഉദ്ഘാടനം ചെയ്തു. സിബിൻ യേശുദാസൻ അധ്യക്ഷത വഹിച്ചു. ഗ്ലെൻ ഡി റോസാരിയോ, എം.ജി. അരിസ്​റ്റോട്ടിൽ, ഡെന്നിസ് ആൻറണി, ആൻറണി കലൂർ, മുരുകൻ, ജോസ് പോൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.