തോപ്പുംപടി ഫിഷറീസ്​ ഹാർബർ വികസനം ഒന്നര വർഷത്തിനകം പൂർത്തീകരിക്കും -ഹൈബി ഈഡൻ എം.പി

മട്ടാഞ്ചേരി: കൊച്ചിയുടെ മുഖഛായ തന്നെ മാറ്റാനുതകുന്ന തോപ്പുംപടി ഫിഷറീസ് ഹാർബർ വികസനം ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഹാർബറി​ൻെറ വികസനം യാഥാർഥ്യമാകുന്നതോടെ മത്സ്യബന്ധന രംഗത്ത്​ വലിയ കുതിച്ച് ചാട്ടമുണ്ടാകും. വാണിജ്യ ഹബ്ബായി ഫിഷറീസ് ഹാർബറിനെ മാറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം. ആയിരം തൊഴിലാളികളും 97 ബോട്ട് ഉടമകളും എഴുപത് ലേലക്കാരും 150 നോൺ രജിസ്ട്രേഡ് തൊഴിലാളികളുമാണ് ഹാർബറിലുള്ളതെന്ന് എം.പി പറഞ്ഞു. ഗിൽനെറ്റ്, ട്രോൾ നെറ്റ്, പഴ്സിൻ നെറ്റ് ഉൾപെടെ 727 ബോട്ടുകളാണ് ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. 27 ഏക്കർ വിസ്തൃതിയും 6.97 ഏക്കർ വാർഫ് ഏരിയയുമാണ് ഹാർബറിനുള്ളത്. 2019ൽ രാജ്യത്തെ 25 ഫിഷറീസ് ഹാർബറുകളുടെ വികസനവുമായി ബന്ധപെട്ട് എം.പി.ഇ.ഡി.എ മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൊച്ചി ഹാർബർ ഉൾപ്പെട്ടിരുന്നു. ഡൽഹി ആസ്ഥാനമായ കമ്പനി 140 കോടിയുടെ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി. അന്താരാഷ്​ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം, താപനില നിയന്ത്രിത ലേല കേന്ദ്രങ്ങൾ, പാക്കിങ് യൂനിറ്റുകൾ, യാനങ്ങളിൽനിന്ന് മത്സ്യം കൈമാറ്റം ചെയ്യാനുള്ള സൗകര്യങ്ങൾ, സംഭരണത്തിനുള്ള ശീതീകരിച്ച മുറികൾ, ഐസ് പ്ലാൻറുകൾ, ശുദ്ധജല വിതരണം, ഇന്ധന കേന്ദ്രങ്ങൾ, നെറ്റ് മൻെറിങ് യാർഡുകൾ, ബോട്ടുകൾക്കുള്ള മൂറിങ് സൗകര്യങ്ങൾ മുതലായവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പോർട്ട്, ഫിഷറീസ് മന്ത്രിമാരുമായി നിരന്തരമായി ആശയ വിനിമയം നടത്തിയതി​ൻെറ അടിസ്ഥാനത്തിൽ കൊച്ചി ഫിഷറീസ് ഹാർബറിനെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.