കട കത്തിനശിച്ചു

വൈപ്പിന്‍: ചെറായി ഗൗരീശ്വരം ബസ് സ്‌റ്റോപ്പിനു സമീപം ബജിക്. ചെറായി കണ്ണാത്തുശേരി മനോജി​ൻെറ കടക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട്​ മൂന്നോടെ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സ്​റ്റൗവില്‍ നിന്നാണ് തീപടര്‍ന്ന​തെന്ന്​​ കരുതുന്നു. കടയുടെ ടിന്‍ഷീറ്റ്​ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. തൊട്ടടുത്തുള്ള എസ്.എൻ.ഡി.പി ശാഖ ഓഫിസി​ൻെറ ജനൽച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന കേബിളുകളും കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും മറ്റു കടക്കാരും ചേര്‍ന്ന് തീയണച്ചു. പറവൂരില്‍നിന്ന് അഗ്​നിരക്ഷാസേനയും മുനമ്പം പൊലീസും സ്ഥലത്തെത്തി. Fire ചെറായിയില്‍ ബജിക്കടക്ക്​ തീപിടിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.