യൂത്ത്​ വളൻറിയർ: അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തി​ൻെറ പദ്ധതിയായ നാഷനൽ യൂത്ത് വളൻറിയറായി ജില്ലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള 18നും 29നും ഇടയിൽ പ്രായമുള്ളവരിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. യോഗ്യത: 10ാം ക്ലാസ്. പ്രതിമാസ ഓണറേറിയം 5000 രൂപ. ഉയർന്ന യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ ജില്ല യൂത്ത് ഓഫിസർ, നെഹ്​റു യുവകേന്ദ്ര, സിവിൽ സ്​റ്റേഷൻ നാലാം നില, കാക്കനാട് വിലാസത്തിലോ നെഹ്‌റു യുവകേന്ദ്രയുടെ വെബ്സൈറ്റായ www.nyks.nic.in വഴിയോ സമർപ്പിക്കാം. അവസാന തീയതി ഈ മാസം 20. ഫോൺ: 0484 242800, 6282545463.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.