അങ്കമാലി ബൈപാസ്: എം.എല്‍.എയുടെ പ്രചാരണം തട്ടിപ്പെന്ന് ഇടതുനേതാക്കള്‍

അങ്കമാലി: ബൈപാസിന് കല്ലിടല്‍ പൂര്‍ത്തിയാക്കിയെന്ന എം.എല്‍.എയുടെ പ്രചാരണം തട്ടിപ്പാണെന്ന് ഇടതുനേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഇന്നസൻെറ് എം.പിയുടെ നിവേദനത്തെത്തുടര്‍ന്ന് ബൈപാസിന് ആദ്യബജറ്റില്‍ 50 കോടി അനുവദിച്ചെങ്കിലും അഞ്ച് വര്‍ഷമായിട്ടും ഒരു തുകയും ചെലവഴിക്കാതെ ഇപ്പോള്‍ നടത്തുന്ന പ്രചാരണം പ്രഹസനമാണെന്ന് മുന്‍ മന്ത്രി ജോസ് തെറ്റയില്‍ കുറ്റപ്പെടുത്തി. ബൈപാസിനായി കിഫ്ബി 275കോടി അനുവദിച്ചെങ്കിലും കല്ലിടാന്‍ പോലും സാധിച്ചില്ലെന്നാണ് നിയമസഭയുടെ അവസാന സമ്മേളനത്തിൽ എം.എല്‍.എ പറഞ്ഞത്. എന്നാല്‍, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി ഒന്നര കിലോമീറ്റര്‍ ദൂരം കല്ലിടല്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു എം.എല്‍.എ പ്രചരിപ്പിച്ചത്. കിഫ്ബി ഫണ്ടുപയോഗിച്ച് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണുന്നതിന് സമിതി രൂപവത്കരിച്ചതായും നേതാക്കള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ കെ.കെ. ഷിബു, മാത്യൂസ് കോലഞ്ചേരി, ജെയ്സണ്‍ പാനികുളങ്ങര, ബെന്നി മൂഞ്ഞേലി, ജോര്‍ജ് കുര്യന്‍ പാറയ്ക്കല്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.