കുടുംബശ്രീയെ ഒഴിവാക്കിയതായി ആക്ഷേപം

പറവൂർ: നഗരസഭയുടെ 2021-22 വർഷത്തെ പദ്ധതി രൂപവത്കരണ വർക്കിങ്​ ഗ്രൂപ്​ യോഗത്തിൽ സി.ഡി.എസ് അംഗങ്ങളെ ഒഴിവാക്കിയതായി ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച സി.ഡി.എസ് ചെയർപേഴ്സൻ ഗീത പരമേശ്വരനെ സംസാരിക്കാൻ അനുവദിക്കാതെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത് മൈക്ക് എടുത്തുമാറ്റിയതിനെത്തുടർന്ന് സി.ഡി.എസ് അംഗങ്ങൾ ഹാളിന് പുറത്ത് പ്രതിഷേധിച്ചു. 27 അംഗങ്ങളാണ് സി.ഡി.എസിലുള്ളത്. എന്നാൽ, വ്യാഴാഴ്ച നടന്ന യോഗത്തി​ൻെറ അറിയിപ്പ് സി.ഡി.എസ് ചെയർപേഴ്സൻ ഉൾ​െപ്പടെ ഭൂരിഭാഗം അംഗങ്ങൾക്കും നൽകിയിരുന്നില്ല. പല വാർഡിൽനിന്നും രാഷ്​ട്രീയതാൽപര്യവും സ്വജനപക്ഷപാതവും മൂലം അർഹരായവരെ പങ്കെടുപ്പിക്കാതിരുന്നതായും ആക്ഷേപമുണ്ട്. കുടുംബശ്രീ പ്രവർത്തകരെ കൂടാതെ അംഗൻവാടി, ആശ പ്രവർത്തകരെ ഇത്തരം യോഗങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. ഇത്തവണ ഇവരെയും ഒഴിവാക്കി. ഹാളിന് പുറത്ത് പ്രതിഷേധിച്ച സി.ഡി.എസ് അംഗങ്ങളെ അനുനയിപ്പിക്കാൻ വൈസ് ചെയർമാൻ എം.ജെ. രാജു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനു വട്ടത്തറ എന്നിവർ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സ്ത്രീകളെ അവഹേളിക്കുന്ന ഇത്തരം നടപടികളിൽനിന്ന് നഗരസഭ പിന്തിരിയണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി റീന അജയകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.