ക്ലാസുകൾ മുടങ്ങുന്നതിൽ പ്രതിഷേധവുമായി മെഡിക്കൽ വിദ്യാർഥികൾ

കളമശ്ശേരി: കോവിഡ് ആശുപത്രിയായി മാറ്റിയതോടെ കളമശ്ശേരി ഗവ: മെഡിക്കൽ കോളജിൽ പത്തു മാസമായി അവസാന വർഷ വിദ്യാർഥികളുടേതുൾപ്പെടെ പഠനം അനിശ്ചിതാവസ്ഥയിലായതായി വിദ്യാർഥികൾ. ക്ലിനിക്കൽ ക്ലാസുകൾ ആരംഭിക്കുന്ന ദിവസം വിദ്യാർഥികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ അനുവദിച്ചു നൽകാൻ പോലും അധികാരികൾ തയാറായിട്ടില്ല. ക്ലാസിനായി സജ്ജീകരിച്ച മുറി നഴ്സിങ്​ സൂപ്രണ്ടി​ൻെറ ഓഫിസിനായി വിട്ടു കൊടുത്തതിനാൽ ക്ലാസ്​ നടത്താനാകുന്നില്ലെന്ന്​ വിദ്യാർഥികൾ പറയുന്നു. ക്ലാസ്​ തുടങ്ങണമെന്ന ആവശ്യവുമായെത്തിയ വിദ്യാർഥികളെ മണിക്കൂറുകളോളം പ്രിൻസിപ്പൽ കാത്തു നിർത്തിയതായും നേരിൽ കാണാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്​. വിദ്യാർഥികളുടെ പരിശീലനത്തിന് ആവശ്യമായ രോഗികൾ ഇപ്പോൾ മെഡിക്കൽ കോളജിൽ ഇല്ല. പത്ത്​ മാസത്തെ ക്ലിനിക്കൽ പരിശീലനം രണ്ട് മാസത്തിലേക്ക് ചുരുങ്ങുമ്പോൾ വിദ്യാർഥികളുടെ ഭാവി ആശങ്കയിലാവുകയാണ്. വ്യാഴാഴ്ച അഡ്മിനിസ്ട്രേറ്റ് ഓഫിസിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.