വൃക്കകൾ തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

മരട്: വൃക്കകൾ തകരാറിലായ യുവാവി​ൻെറ ചികിത്സക്കായി സഹായമഭ്യര്‍ഥിച്ച് കുടുംബം. കുമ്പളം പഞ്ചായത്ത് 13ാം വാര്‍ഡില്‍ വടക്കേചിറ്റയില്‍ ഗോപിയുടെ മകന്‍ സുജീഷ് (37) വൃക്ക രോഗം മൂലം രണ്ട് വര്‍ഷത്തോളമായി ചികിത്സയില്‍ ആണ്. വീടി​ൻെറ ആധാരം പണയപ്പെടുത്തിയും മറ്റും നല്ലൊരു തുക ഇതിനകം ചെലവാക്കി കഴിഞ്ഞു. വൃക്ക നല്‍കാൻ സുഹൃത്ത് തയാറായിട്ടുണ്ട്. എന്നാല്‍, വൃക്ക മാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമുള്ള പണം കണ്ടെത്താനാവാതെ ഭാര്യയും രണ്ട് വയസ്സുള്ള മകനുമടങ്ങുന്ന കുടുംബം കഷ്​ടപ്പെടുകയാണ്. സുജീഷി​ൻെറ ആരോഗ്യസ്ഥിതി വഷളായതോടെ ഭാര്യക്ക്​ ​േജാലിക്ക്​ പോകാനാകാത്ത സാഹചര്യമാണ്​. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ജീവിത​െച്ചലവും മരുന്നുകളും മുടക്കില്ലാതെ ലഭ്യമാക്കി മുന്നോട്ട് പോകുന്നത്. കുമ്പളം പഞ്ചായത്ത് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചികിത്സ സഹായനിധി രൂപവത്​കരിച്ചിട്ടുണ്ട്. സുജീഷ് ചികിത്സ സഹായനിധി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കുമ്പളം ശാഖ, അക്കൗണ്ട് നമ്പര്‍: 0215073000000281, ഐ.എഫ്.എസ്.സി -SIBL 0000215, ഫോൺ: 9895574645. photo EC - TPRA- 1 Chikilsa Sahayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.