മരട്: വൃക്കകൾ തകരാറിലായ യുവാവിൻെറ ചികിത്സക്കായി സഹായമഭ്യര്‍ഥിച്ച് കുടുംബം. കുമ്പളം പഞ്ചായത്ത് 13ാം വാര്‍ഡില്‍ വടക്കേചിറ്റയില്‍ ഗോപിയുടെ മകന്‍ സുജീഷ് (37) വൃക്ക രോഗം മൂലം രണ്ട് വര്‍ഷത്തോളമായി ചികിത്സയില്‍ ആണ്. വീടിൻെറ ആധാരം പണയപ്പെടുത്തിയും മറ്റും നല്ലൊരു തുക ഇതിനകം ചെലവാക്കി കഴിഞ്ഞു. വൃക്ക നല്‍കാൻ സുഹൃത്ത് തയാറായിട്ടുണ്ട്. എന്നാല്‍, വൃക്ക മാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമുള്ള പണം കണ്ടെത്താനാവാതെ ഭാര്യയും രണ്ട് വയസ്സുള്ള മകനുമടങ്ങുന്ന കുടുംബം കഷ്ടപ്പെടുകയാണ്. സുജീഷിൻെറ ആരോഗ്യസ്ഥിതി വഷളായതോടെ ഭാര്യക്ക് േജാലിക്ക് പോകാനാകാത്ത സാഹചര്യമാണ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ജീവിതെച്ചലവും മരുന്നുകളും മുടക്കില്ലാതെ ലഭ്യമാക്കി മുന്നോട്ട് പോകുന്നത്. കുമ്പളം പഞ്ചായത്ത് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചികിത്സ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. സുജീഷ് ചികിത്സ സഹായനിധി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കുമ്പളം ശാഖ, അക്കൗണ്ട് നമ്പര്‍: 0215073000000281, ഐ.എഫ്.എസ്.സി -SIBL 0000215, ഫോൺ: 9895574645. photo EC - TPRA- 1 Chikilsa Sahayam
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 12:08 AM GMT Updated On
date_range 2021-02-05T05:38:30+05:30വൃക്കകൾ തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsNext Story