അർബുദ ബോധവത്​കരണം

കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ ലോക അർബുദ ദിനത്തോടനുബന്ധിച്ച് റെഡ് റിബൺ കാമ്പയിനും അർബുദ ബോധവത്​കരണവും പോസ്​റ്റർ പ്രദർശനവും സംഘടിപ്പിച്ചു. എം.എ സോഷ്യോളജി വിഭാഗത്തി​ൻെറ അഭിമുഖ്യത്തിൽ നടത്തിയ പ്രോഗ്രാം കോളേജ് അക്കാദമിക് ഡീൻ ഡോ. എം.എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്തു. എം.എ സോഷ്യോളജി വിഭാഗം മേധാവി അസി. പ്രഫ. ബിബിൻ പോൾ അധ്യക്ഷത വഹിച്ചു. ഡോ. മൃദുല വേണുഗോപാൽ, പ്രഫ. ഡയാന മാത്യൂസ്, അസി. പ്രഫ. സി.വി. സിമി എന്നിവർ സംസാരിച്ചു. അജിത് ആമോസ്, അഭിനവ് വിഷ്ണു എന്നിവർ തയാറാക്കിയ അർബുദ അവബോധ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.