കുന്നത്തുനാട് ആസൂത്രണ സമിതി യോഗം: പൊലീസ്​ സംരക്ഷണത്തിന്​ ഹൈകോടതി ഉത്തരവ്​

കൊച്ചി: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്​ച നടക്കുന്ന ആസൂത്രണ സമിതി യോഗത്തിന്​ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ ഹൈകോടതി. ട്വൻറി20 ഭരിക്കുന്ന പഞ്ചായത്തിൽ ഗ്രാമസഭകളും സമിതി യോഗങ്ങളുമടക്കം തടസ്സപ്പെടുത്താൻ മറ്റു പാർട്ടിക്കാർ ശ്രമിക്കുന്നെന്നാരോപിച്ച്​ പ്രസിഡൻറ്​ എം.വി. നിത്യ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. രാവിലെ പതിനൊന്നിനാണ്​ ആസൂത്രണ സമിതി യോഗം. മറ്റ്​ പാർട്ടിക്കാരുടെ ഇടപെടൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പൊലീസ്​ സംരക്ഷണം തേടി ഹരജി നൽകിയത്​. ഹരജി ഫെബ്രുവരി 11ന്​ പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.