തോട്ടില്‍ മരിച്ചനിലയില്‍

ചങ്ങനാശ്ശേരി: അന്തർ സംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. ബംഗാള്‍ സ്വദേശി അല്ലുവാണ്​ (45) മരിച്ചത്. മാമ്മൂട് വെളിയന്തോട്ടിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ തോടിനു സമീപം താമസിക്കുന്ന വീട്ടമ്മയാണ് മൃതദേഹം കണ്ടത്. അല്ലുവും കൂട്ടരും തോടിനു സമീപത്താണ് താമസിക്കുന്നത്. ബുധനാഴ്ച രാത്രിയോടെ കുളിക്കാന്‍ തോട്ടില്‍ പോയതാണെന്നും ഇയാള്‍ക്ക് ഇടക്കിടക്ക്​ അപസ്മാരം ഉണ്ടാകാറുണ്ടെന്നും കൂട്ടത്തിലുള്ളവര്‍ പറഞ്ഞു. മരണകാരണം പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷമേ അറിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.