സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വർണത്തിന്​ വീണ്ടും വില കുറഞ്ഞു. ബുധനാഴ്​ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് യഥാക്രമം 4475 രൂപയിലും 35,800 രൂപയിലുമെത്തി. ഏഴ്​ മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്​. കഴിഞ്ഞ​ ആഗസ്​റ്റ്​ ഏഴിന്​ ഗ്രാമിന്​ 5250 രൂപയും പവന്​ 42,000 രൂപയുമായിരുന്നു വില. ഇറക്കുമതിച്ചുങ്കം കുറച്ചതി​െനക്കാൾ അന്താരാഷ്​ട്ര വിപണിയിൽ സ്വർണവില താഴ്​ന്നതും രൂപ കരുത്തായതുമാണ് വില കുറയാൻ കാരണം. ഇറക്കുമതിച്ചുങ്കം കുറച്ചതുവഴി പവന്​ 100 രൂപയിൽ താഴെ മാത്രമേ വില കുറഞ്ഞിട്ടുള്ളൂവെന്നാണ്​ വ്യാപാരികൾ പറയുന്നത്​. അന്താരാഷ്​ട്ര സ്വർണവില 20 ഡോളർ കുറഞ്ഞ് 1840 ഡോളറിലേക്കെത്തിയതും രൂപയുടെ വിനിമയ നിരക്ക് 72.98ൽ എത്തിയതുമാണ് ബുധനാഴ്​ചത്തെ വിലക്കുറവിന് കാരണം. ഈ വിലക്കുറവ് താൽക്കാലികമാണെന്നാണ്​ സൂചന. വിലക്കുറവ് പ്രയോജനപ്പെടുത്തുന്ന ചലനങ്ങൾ വിപണിയിൽ ദൃശ്യമാണ്. ഇറക്കുമതിച്ചുങ്കം കുറച്ചത് നാമമാത്ര പ്രതിഫലനമാണ് വിപണിയിലുണ്ടാക്കിയത്. കള്ളക്കടത്ത് തടയാൻ ഇത്​ വേണ്ടത്ര പര്യാപ്​തമായിട്ടില്ലെന്നുമാണ്​ വിലയിരുത്തൽ. ഇറക്കുമതിച്ചുങ്കം അഞ്ച്​ ശതമാനമാക്കണമെന്നായിരുന്നു സ്വർണാഭരണമേഖലയുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.