കൊച്ചി: സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. ബുധനാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് യഥാക്രമം 4475 രൂപയിലും 35,800 രൂപയിലുമെത്തി. ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് ഗ്രാമിന് 5250 രൂപയും പവന് 42,000 രൂപയുമായിരുന്നു വില. ഇറക്കുമതിച്ചുങ്കം കുറച്ചതിെനക്കാൾ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില താഴ്ന്നതും രൂപ കരുത്തായതുമാണ് വില കുറയാൻ കാരണം. ഇറക്കുമതിച്ചുങ്കം കുറച്ചതുവഴി പവന് 100 രൂപയിൽ താഴെ മാത്രമേ വില കുറഞ്ഞിട്ടുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. അന്താരാഷ്ട്ര സ്വർണവില 20 ഡോളർ കുറഞ്ഞ് 1840 ഡോളറിലേക്കെത്തിയതും രൂപയുടെ വിനിമയ നിരക്ക് 72.98ൽ എത്തിയതുമാണ് ബുധനാഴ്ചത്തെ വിലക്കുറവിന് കാരണം. ഈ വിലക്കുറവ് താൽക്കാലികമാണെന്നാണ് സൂചന. വിലക്കുറവ് പ്രയോജനപ്പെടുത്തുന്ന ചലനങ്ങൾ വിപണിയിൽ ദൃശ്യമാണ്. ഇറക്കുമതിച്ചുങ്കം കുറച്ചത് നാമമാത്ര പ്രതിഫലനമാണ് വിപണിയിലുണ്ടാക്കിയത്. കള്ളക്കടത്ത് തടയാൻ ഇത് വേണ്ടത്ര പര്യാപ്തമായിട്ടില്ലെന്നുമാണ് വിലയിരുത്തൽ. ഇറക്കുമതിച്ചുങ്കം അഞ്ച് ശതമാനമാക്കണമെന്നായിരുന്നു സ്വർണാഭരണമേഖലയുടെ ആവശ്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 12:10 AM GMT Updated On
date_range 2021-02-04T05:40:41+05:30സ്വർണവില വീണ്ടും കുറഞ്ഞു
text_fieldsNext Story