എം.ജി പി.ജി പ്രവേശനം; അന്തിമ റാങ്ക് ലിസ്​റ്റിനായി ഓപ്ഷൻ രജിസ്ട്രേഷൻ ഫെബ്രുവരി അഞ്ചുവരെ

\B \Bകോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഏകജാലകം വഴി പി.ജി പ്രവേശനത്തിന് ഫൈനൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായി ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്മൻെറുകളിൽ പ്രവേശനം ലഭിച്ചവരും ഉൾപ്പെടെ എല്ലാവർക്കുമായാണ് ഫൈനൽ റാങ്ക് പട്ടിക. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്‌മൻെറിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്‌മൻെറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്​വേഡും ഉപയോഗിച്ച് cap.mgu.ac.in വെബ്‌സൈറ്റിലൂടെ പുതുതായി ഓപ്ഷൻ നൽകാം. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൈനൽ റാങ്ക് പട്ടിക ഫെബ്രുവരി ആറിന് പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക പ്രകാരം ഫെബ്രുവരി ആറുമുതൽ 10ന് വൈകീട്ട് നാലുവരെ ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നടത്തും. പരീക്ഷ തീയതി സീപാസിലെ ഏഴാം സെമസ്​റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ റഗുലർ/ഇംപ്രൂവ്‌മൻെറ്​/സപ്ലിമൻെററി) പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി എട്ടുവരെയും 525 രൂപ പിഴയോടെ ഫെബ്രുവരി ഒമ്പതുവരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്​റ്റർ ബി.എ (ക്രിമിനോളജി) എൽഎൽ.ബി (ഓണേഴ്‌സ്) പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമൻെററി), ബി.എ എൽഎൽ.ബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമൻെററി), ബി.എ എൽഎൽ.ബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമൻെററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽഎൽ.ബി (ഓണേഴ്‌സ് - 2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമൻെററി), ബി.എ എൽഎൽ.ബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2018 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽ.ബി (ഓണേഴ്‌സ് - 2015ന് മുമ്പുള്ള അഡ്മിഷൻ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽ.ബി (ഓണേഴ്‌സ് - 2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമൻെററി), ബി.കോം എൽഎൽ.ബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2018 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ് - 2015ന് മുമ്പുള്ള അഡ്മിഷൻ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ് - 2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമൻെററി), ബി.ബി.എ എൽഎൽ.ബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2018 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. ഒന്നാം സെമസ്​റ്റർ ബി.എ എൽഎൽ.ബി/ബി.ബി.എ എൽഎൽ.ബി/ ബി.കോം എൽഎൽ.ബി (ഓണേഴ്‌സ്) 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമൻെററി, ബി.എ എൽഎൽ.ബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമൻെററി), ബി.എ എൽഎൽ.ബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമൻെററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) 2016, 2017 അഡ്മിഷൻ സപ്ലിമൻെററി, പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) 2018ന് മുമ്പുള്ള അഡ്മിഷൻ, പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽ.ബി (ഓണേഴ്‌സ് - 2018ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.