കലാകാരന്മാർക്ക് തണലാകാൻ നക്ഷത്രക്കൂട്ടം

നെടുമ്പാശ്ശേരി: കോവിഡിനെത്തുടർന്ന് വരുമാനം നിലച്ച കലാകാരന്മാരെ സഹായിക്കാൻ നക്ഷത്രക്കൂട്ടം. കലാപ്രവർത്തനംകൊണ്ട് ഉപജീവനം നടത്തുന്നവരെ ഉൾപ്പെടുത്തിയാണ് നക്ഷത്രക്കൂട്ടം മേഖലതലത്തിൽ രൂപവത്കരിക്കുന്നത്. വിവിധ മേളകൾ സംഘടിപ്പിച്ച് കലാകാരന്മാർക്ക് അവസരമൊരുക്കുകയാണ്‌ ലക്ഷ്യം. സാമ്പത്തികമായി വിഷമത അനുഭവിക്കുന്നവർക്ക്​ സ്‌പോൺസർമാരെ കണ്ടെത്തി സാമ്പത്തികസഹായവും നൽകുന്നുണ്ട്. ആലുവ മേഖലതല നക്ഷത്രക്കൂട്ടം സിനിമനടൻ സാജു കൊടിയൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.