ചർച്ചക്ലാസ്‌ സംഘടിപ്പിച്ചു

ആലുവ: തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡ് റെസിഡൻറ്സ് അസോസിയേഷൻ കോവിഡ് പ്രതിരോധവും വാക്‌സിനേഷനും എന്ന വിഷയത്തിൽ ചർച്ച ക്ലാസ്‌ സംഘടിപ്പിച്ചു. ഐ.എം.എ മധ്യകേരള ബ്രാഞ്ച് സെക്രട്ടറിയും നജാത്ത്​ ഹോസ്പിറ്റൽ പീഡിയാട്രിഷ്യനുമായ ഡോ. എം.എ. സജിത്ത് ക്ലാസെടുത്തു. ടി.കെ.ആർ.എ പ്രസിഡൻറ്‌ പി.എ. ഹംസക്കോയ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡൻറ്‌ ഡോ. കെ.കെ. റഷീദ്, ബി. സതീഷ്കുമാർ, അജിത് ബാബു, പ്രഫ. നാരായണൻ, പി.എൻ. പ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൗൺസിലർമാരായ ശ്രീലത വിനോദ്കുമാർ, ടിൻറു രാജേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ബാബു കൊല്ലംപറമ്പിൽ സ്വാഗതം പറഞ്ഞു. ക്യാപ്‌ഷൻ ea54 tkra തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡ് റെസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ചർച്ചക്ലാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.