തെരഞ്ഞെടുപ്പിന്​ സജ്ജമെന്ന്​ എ.ഐ.സി.സി സംഘത്തോട്​ കോൺഗ്രസ്​ നേതാക്കൾ

കൊച്ചി: ജില്ലയിലെ മുഴുവൻ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചും വോട്ടർ പട്ടികയിൽ പേരുചേർത്തും ഐശ്വര്യകേരള യാത്രക്ക്​ മുന്നൊരുക്കം നടത്തിയും തെരഞ്ഞെടുപ്പിന് പാർട്ടി പൂർണസജ്ജമാണെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെയും സെക്രട്ടറി ഐവാൻ ഡിസൂസയെയും അറിയിച്ചു. നിയോജക മണ്ഡലം തിരിച്ചാണ് അതത് ബ്ലോക്കുകളിൽനിന്നുള്ള ജില്ല നേതാക്കളും പ്രസിഡൻറും മണ്ഡലം പ്രസിഡൻറുമാരും എ.ഐ.സി.സി നേതാക്കളെ കണ്ടത്. ഓരോ നിയോജക മണ്ഡലത്തിലെയും പോഷകസംഘടനകളുടെ പ്രവർത്തനങ്ങളും വിലയിരുത്തി. രാവിലെ എറണാകുളം പാർലമൻെറ് മണ്ഡലത്തിൽപെട്ട ഏഴ്​ നിയോജക മണ്ഡലത്തിലെയും ഉച്ചക്കുശേഷം ബാക്കി ഏഴെണ്ണത്തിലെയും നേതാക്കളെയാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ്, വൈസ് പ്രസിഡൻറ്​ കെ.പി ധനപാലൻ, അബ്​ദുൽ മുത്തലിബ് എന്നിവരുടെ സാന്നിധ്യത്തിലാണ്​ പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.