വാച്ച്മാൻ നിയമനം

കൊച്ചി: മൂവാറ്റുപുഴ ട്രൈബല്‍ ​െഡവലപ്‌മൻെറ്​ ഓഫിസിന് കീഴിലെ പിണവൂര്‍കുടി (ബോയ്‌സ്), ഇടമലയാര്‍ (ബോയ്‌സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ ഹോസ്​റ്റലുകളില്‍ ദിവസവേതന വ്യവസ്ഥയില്‍ വാച്ച്മാന്‍ തസ്തികയിലേക്ക്​ ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവർഗ യുവതീ യുവാക്കളില്‍നിന്ന്​ അപേക്ഷ ക്ഷണിക്കുന്നു. ഏഴാം ക്ലാസ് ജയിച്ചവരും 18- 41 പ്രായപരിധിയിലുള്ളവരുമാകണം. ഫെബ്രുവരി 12നുമുമ്പ്​ അപേക്ഷിക്കണം. വിശദ വിവരങ്ങൾ 04852814957, 2970337 നമ്പറുകളില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.