ഹൃദയത്തിനുമുകളിലെ തൈറോയ്ഡ് മുഴ നീക്കി; പുതുജീവനുമായി ലക്ഷദ്വീപുകാരി

കൊച്ചി: തൈറോയ്ഡ് മുഴ വളര്‍ന്ന് കഴുത്തും നെഞ്ചിന്‍കൂടും കവിഞ്ഞ് ശ്വാസനാളത്തെ അടച്ചുകളഞ്ഞ അപൂര്‍വ ഗുരുതരാവസ്ഥ നേരിട്ട ലക്ഷദ്വീപ് സ്വദേശി വഹീദാബീഗത്തിന്​ (31) പുതുജീവന്‍. ശ്വാസവും ഹൃദയമിടിപ്പും നിലച്ച അവസ്ഥയിലാണ് ജനുവരി 23ന് വൻെറിലേറ്റര്‍ സഹായത്തോടെ രോഗിയെ ഹെലികോപ്ടറില്‍ വി.പി.എസ് ലേക്​ഷോര്‍ ആശുപത്രിയിലെത്തിച്ചത്. മുഴ ശ്വാസനാളത്തിന് സ്ഥാനചലനം വരുത്തുകയും നെഞ്ചിന്‍കൂടി​ൻെറ മുന്‍ഭാഗത്തുകൂടി ഉള്ളിലേക്ക്​ വളര്‍ന്ന് ഹൃദയത്തെയും പ്രധാന രക്തധമനികളെയും അമര്‍ത്തിയിരിക്കുന്നതായാണ് സി.ടി സ്‌കാന്‍ പരിശോധനയില്‍ കണ്ടത്. മുഴ നീക്കിയാലേ രോഗിയെ രക്ഷിക്കാനാകൂ എന്ന അവസ്ഥയായിരു​െന്നന്ന്​ ശസ്ത്രക്രിയക്ക്​ നേതൃത്വം നല്‍കിയ മിനിമലി ഇന്‍വേസിവ് സര്‍ജറി വിഭാഗം മേധാവി ഡോ.ആര്‍. പത്മകുമാര്‍ പറഞ്ഞു. ശസ്ത്രക്രിയക്ക്​ പിന്നാലെ മൂന്നുദിവസം വൻെറിലേറ്ററിൽ കഴിഞ്ഞ രോഗി സാധാരണ നിലയിലെത്തിയെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.