ഫ്ലാറ്റ് അനുവദിക്കുമ്പോൾ തദ്ദേശിയർക്ക് മുൻഗണന നൽകണം

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ 23ാം വാര്‍ഡില്‍ സര്‍ക്കാറിൻെറ ജനനി അപ്പാര്‍ട്മൻെറ്​ ഫ്ലാറ്റ് സമുച്ചയത്തില്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായവരില്‍നിന്ന്​ അര്‍ഹരായവര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയുടെ ഭവനരഹിത ലിസ്​റ്റില്‍ അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന ഭവനരഹിതരായ 435പേര്‍ ഉള്‍പ്പെട്ടിട്ടുള്ള പഞ്ചായത്താണ് വെങ്ങോല. സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധത്തില്‍ ഫ്ലാറ്റ് വിതരണ മാനദണ്ഡം നിശ്ചയിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ്​ വി.എച്ച്. മുഹമ്മദ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.പി. ജോര്‍ജ്, പി.എ. മുക്താര്‍, എം.കെ. ഗോപകുമാര്‍, എ.ഇ. അഷ്​റഫ്, കെ.എ. അബൂബക്കര്‍, എം.എ. ഷരീഫ്, ശിഹാബ് പള്ളിക്കല്‍, പി.പി. എല്‍ദോസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.