പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ 23ാം വാര്‍ഡില്‍ സര്‍ക്കാറിൻെറ ജനനി അപ്പാര്‍ട്മൻെറ് ഫ്ലാറ്റ് സമുച്ചയത്തില്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായവരില്‍നിന്ന് അര്‍ഹരായവര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയുടെ ഭവനരഹിത ലിസ്റ്റില്‍ അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന ഭവനരഹിതരായ 435പേര്‍ ഉള്‍പ്പെട്ടിട്ടുള്ള പഞ്ചായത്താണ് വെങ്ങോല. സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധത്തില്‍ ഫ്ലാറ്റ് വിതരണ മാനദണ്ഡം നിശ്ചയിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് വി.എച്ച്. മുഹമ്മദ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.പി. ജോര്‍ജ്, പി.എ. മുക്താര്‍, എം.കെ. ഗോപകുമാര്‍, എ.ഇ. അഷ്റഫ്, കെ.എ. അബൂബക്കര്‍, എം.എ. ഷരീഫ്, ശിഹാബ് പള്ളിക്കല്‍, പി.പി. എല്‍ദോസ് എന്നിവര്‍ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2021 11:58 PM GMT Updated On
date_range 2021-02-04T05:28:32+05:30ഫ്ലാറ്റ് അനുവദിക്കുമ്പോൾ തദ്ദേശിയർക്ക് മുൻഗണന നൽകണം
text_fieldsNext Story