ആലുവയിൽ കോൺഗ്രസ് ഗ്രൂപ് പോര് രൂക്ഷമാകുന്നു

ആലുവ: മേഖലയിൽ കോൺഗ്രസ് ഗ്രൂപ്​ പോര് രൂക്ഷമാകുന്നു. നഗരസഭ പരിധിയിലെ ആലുവ, തോട്ടക്കാട്ടുകര മണ്ഡലം കമ്മിറ്റികളിലാണ് പരസ്യമായ പോര് നടക്കുന്നത്. ഏതാനും വർഷങ്ങളായി എ, ഐ വിഭാഗങ്ങൾ തമ്മിൽ പോര് മുറുകിയിട്ട്. കഴിഞ്ഞ നഗരസഭ കൗൺസിലി​ൻെറ കാലഘട്ടത്തിൽ ഇത് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. ഇതി​ൻെറ കൂടി ഫലമായി നഗരസഭ തെരഞ്ഞെടുപ്പിൽ നിറം മങ്ങിയ വിജയമാണ് പാർട്ടിക്ക് നേടാനായത്. ചെയർപേഴ്‌സൻ, വൈസ് ചെയർപേഴ്‌സൻ തുടങ്ങിയവരടക്കം പല പ്രമുഖരും തോൽക്കുകയും ചെയ്തിരുന്നു. മത്സരത്തിനുള്ള സ്‌ഥാനാർഥികളെ നിർണയിക്കുന്ന ഘട്ടത്തിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സീറ്റ് കിട്ടാത്ത ചിലർ പരസ്പരം ഗ്രൂപ്പുകൾ മാറുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിട്ടും ഗ്രൂപ് പോരിന് ശമനമായിട്ടില്ല. മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികളിലും ഇത് പ്രകടമായി. ഐ ഗ്രൂപ് നിയന്ത്രണത്തിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഗാന്ധി പ്രതിമയിൽ നടത്തിയ പുഷ്പാർച്ചനയിൽ എ വിഭാഗം പങ്കെടുത്തില്ല. കെ.പി.സി.സി ആഹ്വാനം ചെയ്ത ഗാന്ധി സ്മൃതി യാത്ര തോട്ടക്കാട്ടുകരയിൽ എ ഗ്രൂപ് ബഹിഷ്‌കരിക്കുകയും ചെയ്തു. ഉദ്ഘാടകനായ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉൾപ്പെടെയുള്ള എ ഗ്രൂപ്പുകാരാരും പങ്കെടുത്തില്ല. ബഹിഷ്കരണത്തിനെതിരെ മണ്ഡലം കമ്മിറ്റി ഡി.സി.സിക്കും കെ.പി.സി.സിക്കും പരാതി നൽകിയിട്ടുണ്ട്. എ ഗ്രൂപ്പുകാരനായിരുന്ന മണ്ഡലം പ്രസിഡൻറ് എ.കെ. മുഹമ്മദാലി രണ്ട് വർഷം മുമ്പ് ഐ വിഭാഗത്തിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെ പ്രസിഡൻറിനെ നീക്കണമെന്ന് എ ഗ്രൂപ്പുകാർ നിരന്തരം ബ്ലോക്ക്-ജില്ല നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ചെങ്ങമനാട് മണ്ഡലം പരിധിയിലാണ് പ്രസിഡൻറി​ൻെറ സ്‌ഥിരതാമസം. അതിനാൽ തോട്ടക്കാട്ടുകരയിൽ പ്രവർത്തനം ദുർബലമാണെന്നാണ് എ ഗ്രൂപ്പി​ൻെറ ആക്ഷേപം. തങ്ങളുടെ ഗ്രൂപ് നേതാവിനെതിരെ എ ഗ്രൂപ് നടത്തുന്ന നീക്കങ്ങൾക്കെതിരെ അതെ നിലയിൽ തിരിച്ചടിക്കാൻ ആലുവ മണ്ഡലത്തിലെ ഐ ഗ്രൂപ്പുകാരും ആലോചിക്കുന്നുണ്ട്. ആലുവ മണ്ഡലം പ്രസിഡൻറ് ഒഴിയണമെന്ന ആവശ്യം മുന്നോട്ട് വെക്കാനാണ് നീക്കമെന്നറിയുന്നു. എ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡൻറ് നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും സ്‌ഥിരം സമിതി അധ്യക്ഷനാകുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പാർട്ടി പ്രസിഡൻറ് പദവി ഒഴിയണമെന്നാണ് ഇവർ പറയുന്നത്. ആലുവ മണ്ഡലം പരിധിയിൽ കോൺഗ്രസിന് സ്വാധീനമുണ്ടായിരുന്ന മൂന്ന് സീറ്റുകളാണ് ഇക്കുറി ബി.ജെ.പി നേടിയത്. ഇത് പ്രസിഡൻറി​ൻെറ വീഴ്ചയാണെന്നും ഇക്കൂട്ടർ വാദിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.