കക്ഷിരാഷ്​ട്രീയത്തിന്​ അതീതമായി ജനാധിപത്യം ഉണ്ടാകണം -എം.കെ. സാനു

കൊച്ചി: കക്ഷിരാഷ്​ട്രീയത്തിന്​ അതീതമായി ജനാധിപത്യം വേണമെന്നും എല്ലാ വിഭാഗീയ ഘടകങ്ങളും തങ്ങളുടെ സംഘടനകൾക്ക് അതീതമായ വീക്ഷണം അവലംബിക്കണമെന്നും പ്രഫ. എം.കെ. സാനു. ചാവറ കൾച്ചറൽ സൻെറർ കോർപറേഷനിലെ കൗൺസിലർമാർക്ക് നൽകിയ ആദരം 2021 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷതവഹിച്ചു. പി.ടി. തോമസ് എം.എൽ.എ, ജോൺ ഫെർണാണ്ടസ് എം.എൽ.എ, മേയർ എം. അനിൽകുമാർ, ഡപ്യൂട്ടി മേയർ കെ.എ. അൻസിയ, സി.എം.ഐ സഭ സാമൂഹികസേവന വിഭാഗം ജനറൽ കൗൺസിലർ ഫാദർ ബിജു വടക്കേൽ, എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ, യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ആൻറണി കുരീത്തറ, ചാവറ കൾച്ചറൽ സൻെറർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി, ഫാ. അനിൽ ഫിലിപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.