ഭരണത്തുടർച്ചക്ക് മതസൗഹാർദം തകർക്കുന്നു -റസാഖ് പാലേരി

പെരുമ്പാവൂര്‍: കേരളത്തില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ച് സി.പി.എം നേതാക്കളും ഇടതുമുന്നണിയും നടത്തുന്ന ധ്രുവീകരണ രാഷ്​ട്രീയം അപകടകരവും മത സാമുദായിക സൗഹാര്‍ദത്തിന്​ നേരെയുള്ള കടന്നുകയറ്റവുമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻറ്​ റസാഖ് പാലേരി. താൽക്കാലിക രാഷ്​ട്രീയ ലാഭത്തിനുവേണ്ടിയുള്ള ഇത്തരം നീക്കങ്ങള്‍ സംഘ്​പരിവാറിന് കേരളത്തില്‍ ആധിപത്യമുറപ്പിക്കാന്‍ വഴിയൊരുക്കുന്നതാ​ണെന്നും അദ്ദേഹം പറഞ്ഞു. 'വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്​ട്രീയം' തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥയുടെ സമാപന സമ്മേളനം നെടുന്തോട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി വെങ്ങോല പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ എം.എം. റഫീഖ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡൻറുമായ പി.എ. സിദ്ദീഖ്, മണ്ഡലം വൈസ് പ്രസിഡൻറ്​ കെ.സി. കാര്‍ത്തിക, സെക്രട്ടറി സി.എം. അലി, ട്രഷറർ പി.വി. സിദ്ദീഖ്, ജില്ല കമ്മിറ്റി അംഗങ്ങളായ ഷാനി വല്ലം, സക്കരിയ്യ പള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു. വെങ്ങോല പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എം. അഷ്‌റഫ് സ്വാഗതവും ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റി അംഗം പി.എം. നൗഫല്‍ നന്ദിയും പറഞ്ഞു. EM PBVR Rasak Paleri വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം പ്രചാരണ ജാഥയുടെ സമാപന സമ്മേളനം നെടുന്തോടില്‍ സംസ്ഥാന വൈസ് പ്രസിഡൻറ്​ റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.