കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ മധ്യമേഖല പ്രവർത്തകയോഗം

മൂവാറ്റുപുഴ: കേന്ദ്രസർക്കാർ വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലാത്ത നിലയിലാണ് ഡീസൽ, പെട്രോൾ, പാചക വാതകവില വർധന നടപ്പാക്കുന്നതെന്ന് കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയെ വ്യവസായ സ്ഥാപനമായി മുദ്രകുത്താതെ സേവനം നടത്തുന്ന സ്ഥാപനമാണെന്ന് കരുതി സർക്കാർ മുതൽ മുടക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. സുന്ദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലെ 31 യൂനിറ്റുകളിലെ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഇന്ധന വിലവർധന പിൻവലിക്കണമെന്നും കേന്ദ്രസർക്കാറി​ൻെറ മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഈമാസം 10ന് കെ.എസ്.ആർ.ടി.ഇ.എ യൂനിറ്റുകളിൽ പ്രതിഷേധ ധർണ നടത്താൻ യോഗം തീരുമാനിച്ചു. EM Mvpa K S R T C മൂവാറ്റുപുഴയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.