വാറ്റുചാരായ വില്‍പന നടത്തിയ യുവാവ് അറസ്​റ്റില്‍

മൂവാറ്റുപുഴ: വാറ്റുചാരായവും വിദേശമദ്യവും വില്‍പന നടത്തുന്ന യുവാവ് അറസ്​റ്റില്‍. തെക്കന്‍ മാറാടി കുന്നത്ത് വീട്ടില്‍ ബൈജുവിനെയാണ് (46) പിറവം എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്​റ്റ് ചെയ്തത്. ആവശ്യപ്പെടുന്ന സ്ഥലത്ത് സ്‌കൂട്ടറില്‍ചെന്ന് മദ്യം എത്തിച്ചുകൊടുക്കുന്നതിനിടെയാണ് രാവിലെ കായനാട് റേഷന്‍കടപ്പടിയില്‍വച്ച് ഇയാളെ അറസ്​റ്റ് ചെയ്തത്. ഒരുലിറ്റര്‍ ചാരായത്തിന് 300 രൂപ, അരലിറ്റര്‍ മദ്യത്തിന് 500 രൂപയുമാണ്​ ഇൗടാക്കിയിരുന്നത്. കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു. സ്‌കൂട്ടറും കസ്​റ്റഡിയിലെടുത്തു. പിറവം എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസര്‍മാരായ ചാള്‍സ് ക്ലാര്‍വിന്‍, സാബു കുര്യാക്കോസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.എസ്. ഹരിദാസ്, ടി.ആര്‍. ഹര്‍ഷകുമാര്‍, കെ.എ. മനോജ്, വി.കെ. വിനോദ്, അമല്‍ മോഹനന്‍ എന്നിവര്‍ പരിശോധനക്ക്​ നേതൃത്വം നല്‍കി. Em MVPA BYJU(46) ബൈജു (46) Em MVPA LIKKAR പിടികൂടിയ മദ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.