ഹാർബർ വാണിജ്യകേന്ദ്രം: മത്സ്യമേഖലക്ക് കുതിപ്പേകും

മട്ടാഞ്ചേരി: കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യകേന്ദ്രമാക്കുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം മത്സ്യമേഖല സ്വാഗതം ചെയ്തു. ബജറ്റ് വലിയ പ്രത്യാശയാണ്​ നൽകുന്നത്​. ഘട്ടംഘട്ടമായാണ് ഹാർബർ വാണിജ്യ കേന്ദ്രമായി ഉയർത്തുക. കൊച്ചി തുറമുഖ ട്രസ്​റ്റിന് കീഴിലാണ് കൊച്ചി ഫിഷറീസ് ഹാർബർ പ്രവർത്തിക്കുന്നത്. ഹാർബർ കേന്ദ്രീകരിച്ച് ഏകദേശം 1200 മത്സ്യബന്ധന യാനങ്ങളും പ്രത്യക്ഷ-പരോക്ഷമായി 10000ലേറെ തൊഴിലാളികളുമാണ് പ്രവർത്തിക്കുന്നത്. വാണിജ്യസമുച്ചയം, ശീതീകരിച്ച ലേലകേന്ദ്രം, ശുചിത്വമാർന്ന വാങ്ങൽ വിൽപന കേന്ദ്രം, കയറ്റിറക്ക് ബേകൾ, പാക്കിങ് ഹാൾ, ശുദ്ധജല ലഭ്യതയടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം, ലോറി ഡ്രൈവർമാർക്കടക്കമുള്ളവർക്ക് വിശ്രമകേന്ദ്രം, ഇലക്ട്രിക് സബ് സ്​റ്റേഷൻ തുടങ്ങിയവയടക്കമുള്ള വികസനമാണ് ഹാർബർ വികസനത്തിൽ ലക്ഷ്യമിടുന്നത്. കൊച്ചി ഹാർബർ വികസനം, മത്സ്യബന്ധനം, സംസ്കരണം, വ്യാപാരം, കയറ്റിറക്കുമതി തുടങ്ങി വിവിധ മേഖലകളിൽ ഉണർവേകാനും തീരദേശ കൊച്ചിയുടെ വൻ വികസനത്തിനുമിടയാക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.