ജനകീയ മെട്രോ യാത്ര കേസ്​: ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി

കൊച്ചി: കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി. മെട്രോയുടെ ഉദ്​ഘാടന ചടങ്ങും ആദ്യ യാത്രയും സർക്കാർ രാഷ്​ട്രീയവത്​കരിച്ചതിൽ പ്രതിഷേധിച്ച്​ 2017 ൽ കോൺഗ്രസ്​ നേതാക്കൾ ജനകീയ യാത്ര സംഘടിച്ച കേസിലാണ്​ ഉമ്മൻ ചാണ്ടി എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ (എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി) മുമ്പാകെ ഹാജരായത്​. കോടതി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ കുറ്റപത്രം വായിച്ച്​ കേൾപ്പിച്ചു. കുറ്റം നിഷേധിച്ച നേതാക്കൾ വിചാരണ നേരിടാൻ തയാറാണെന്ന്​ കോടതിയെ അറിയിച്ചു. 2017 ജൂൺ 20 നാണ്​ യു.ഡി.എഫ് നേതാക്കൾ ആലുവയിൽ നിന്ന്​ കൊച്ചിയിലേക്ക്​ പ്രതിഷേധ സമരയാത്ര നടത്തിയത്. നേതാക്കളും അണികളും മെട്രോയിലെ സുരക്ഷ നിയന്ത്രണങ്ങൾ ലംഘിച്ചും മുദ്രാവാക്യം മുഴക്കിയും യാത്ര ചെയ്തെന്നാണ്​ പരാതി. യു.ഡി.എഫ് നേതാക്കളായ 27 പേർക്കെതിരെയാണ്​ കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.