ഭവനരഹിതർക്കായി വഖഫ് ഭൂമി ഉപയോഗപ്പെടുത്താനാകുമോയെന്ന് പരിശോധിക്കും -മന്ത്രി ജലീൽ

മട്ടാഞ്ചേരി: വഖഫ് ഭൂമി ഉപയോഗപ്പെടുത്തി മട്ടാഞ്ചേരിയിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. ചുള്ളിക്കൽ ടിപ്ടോപ് അസീസ് ഗ്രൗണ്ടിൽ സി.പി.എം കൊച്ചി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് സ്വത്തുകളുടെ സർവേ ഈ മാസം പൂർത്തിയാകും. എത്ര ഭൂമി ഉണ്ടെന്ന് തിട്ടപ്പെടുത്തി, ഭൂമി ഏറ്റെടുത്ത്, വഖഫ് ബോർഡിനുകൂടി പ്രയോജനം കിട്ടുന്ന രീതിയിൽ, വിവിധ പദ്ധതികൾക്കായി ഭൂമി ഉപയോഗിക്കാൻ പറ്റുന്ന കാര്യങ്ങൾ പരിശോധിക്കുകയാണ്. ഇതിൽ മട്ടാഞ്ചേരിക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, കെ.എം. റിയാദ്, മുൻകൗൺസിലർ കെ.ജെ. ആൻറണി, കെ.ജെ. സാജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.