വാഹനപ്രചാരണ ജാഥ

കൊച്ചി: 'വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്​ട്രീയ'മെന്ന പ്രമേയത്തിൽ വെൽ​െഫയർ പാർട്ടി എറണാകുളം മണ്ഡലം കമ്മിറ്റി വാഹനപ്രചാരണം നടത്തി. മണ്ഡലം പ്രസിഡൻറ്​ അനീസ് ബാബു നയിച്ച വാഹന ജാഥ എസ്.ആർ.എം റോഡിന് സമീപം ജില്ല ട്രഷറർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ എം.കെ. പുതുശ്ശേരി ഫ്ലാഗ്ഓഫ് ചെയ്തു. കുന്നുംപുറം ജങ്​​ഷനിൽ സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ പ്രേംനാഥ്‌, ജനാധിപത്യ രാഷ്​ട്രീയ പ്രസ്ഥാനം ജില്ല കൺവീനർ വി.ജെ. തമ്പി എന്നിവർ സംസാരിച്ചു. സാദിഖ് കലൂർ സ്വാഗതവും സുധീർ കുന്നുംപുറം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.