ക്രൈസ്തവർ ആരുടെയും വോട്ട് ബാങ്കല്ല -കെ.സി.ബി.സി

കൊച്ചി: ക്രൈസ്തവ വിശ്വാസികൾ ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ വോട്ട് ബാങ്കാണെന്ന ധാരണ ആർക്കും വേ​െണ്ടന്നും കേരളത്തിൽ മുന്നണികൾ മൂന്നാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്നവരുടെ അവകാശം സംരക്ഷിക്കുന്നതിന് ഇന്ന് ആരുമില്ലെന്ന വിലയിരുത്തലിലാണ് സഭകൾ. ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങളിൽ രാഷ്​​ട്രീയ പാർട്ടികളും മുന്നണികളും പരസ്യമായ നിലപാടുകൾ പ്രഖ്യാപിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു. ദലിത് ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ​െക്രെസ്തവ സമൂഹത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് നയിക്കുന്ന അവകാശ സംരക്ഷണ ജാഥക്ക്​ ​െവെ.എം.സി.എ അങ്കണത്തിൽ ജില്ലതല സ്വീകരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ ഫാ. ജെയിംസ് വീരമല അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, മേജർ ജോൺ എബ്രഹാം, കെ.സി.സി ഭാരവാഹികളായ കുരുവിള മാത്യൂസ്, എബ്രഹാം സൈമൺ, ജാഥ കോഓഡിനേറ്റർ റവ. എ.ആർ. നോബിൾ, റവ. ജെയിംസ് മാത്യു, പി.കെ. ​േജാർജ്, സാമുവേൽ ബാബു, സി.സി. ജേക്കബ്, സി. ചാണ്ടി, ജോർജ് ചാക്കോ, ജിജോ കോശി എന്നിവർ സംസാരിച്ചു. അവകാശ സംരക്ഷണ ജാഥ ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് പ്രകടനത്തോടെ സമാപിക്കും. EC CHN kcc കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) അവകാശ സംരക്ഷണ ജാഥക്കുള്ള ജില്ലാതല സ്വീകരണ സമ്മേളനം എറണാകുളം വെ.എം.സി.എ അങ്കണത്തിൽ കെ.സി.ബി.സി ​െഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പള്ളിൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.