കര്‍ഷകര്‍ക്ക് പരിശീലന ക്ലാസ്

കൊച്ചി: കൃഷി വകുപ്പി​ൻെറ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലന കേന്ദ്രമായ നെട്ടൂർ ആര്‍.എ.ടി.ടി.സിയില്‍ ഫെബ്രുവരിയില്‍ കര്‍ഷകര്‍ക്കായി വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസ്​ സംഘടിപ്പിക്കും. രണ്ടിന് വാഴകൃഷി, മൂന്ന്, നാല് തീയതികളില്‍ മത്സ്യകൃഷി, അക്വാപോണിക്‌സ്, മഴമറ, അഞ്ചിന് നെല്‍കൃഷി എന്നിങ്ങനെയാണ്​ പരിശീലനം. ആദ്യം രജിസ്​റ്റര്‍ ചെയ്യുന്ന 25 പേർക്ക്​ പ​ങ്കെടുക്കാം. ഫോൺ: 0484 2703094. 'നവജീവന്‍' സ്വയംതൊഴില്‍ വായ്പ പദ്ധതി കൊച്ചി: എംപ്ലോയ്‌മൻെറ്​ വകുപ്പ് മുഖേന നടപ്പാക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 'നവജീവന്‍' സ്വയം തൊഴില്‍ വായ്പ പദ്ധതിയുടെ ആദ്യ ജില്ല സമിതി ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്നു. 206 വായ്പ അപേക്ഷകള്‍ അംഗീകരിച്ചു. ജില്ല എംപ്ലോയ്‌മൻെറ്​ ഓഫിസര്‍ കെ.എസ്. ബിന്ദു, സെല്‍ഫ് എംപ്ലോയ്‌മൻെറ്​ ഓഫിസര്‍ ജി. സജയന്‍, ജില്ല ലീഡ് ബാങ്ക് പ്രതിനിധി പി.എല്‍. എലിസബത്ത്, ജില്ല അസി. വ്യവസായ ഓഫിസര്‍ അജിത് കുമാര്‍, സാമൂഹിക നീതി വകുപ്പ് പ്രതിനിധി എം.വി. സ്മിത എന്നിവര്‍ പങ്കെടുത്തു. മേട്രണ്‍: വാക്-ഇന്‍ ഇൻറര്‍വ്യൂ കൊച്ചി: കേരള മീഡിയ അക്കാദമി വനിത ഹോസ്​റ്റല്‍ മേട്രണ്‍ തസ്തികയിലേക്ക് വാക്-ഇന്‍ ഇൻറര്‍വ്യൂ ഫെബ്രുവരി എട്ടിന്​ രാവിലെ 11.30ന് കാക്കനാട് മീഡിയ അക്കാദമിയില്‍ നടക്കും. പ്രീഡിഗ്രി അടിസ്ഥാനയോഗ്യത. മുന്‍പരിചയം അഭികാമ്യം. 24 മണിക്കൂറും ഹോസ്​റ്റലില്‍ താമസിച്ച് ജോലി ചെയ്യണം. ഹോസ്​റ്റല്‍ അടക്കുന്ന ദിവസങ്ങളില്‍ ഒഴികെ മറ്റ് അവധി ദിവസങ്ങള്‍ ലഭിക്കില്ല. സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.