വർക്കിങ്​ ഗ്രൂപ്പുകൾക്ക് അനുമതി

കാക്കനാട്: വികസന പദ്ധതികള്‍ നിര്‍ദേശിക്കാനായി തൃക്കാക്കര നഗരസഭയിൽ രൂപവത്​കരിച്ച 16 വര്‍ക്കിങ് ഗ്രൂപ്പുകള്‍ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി. ഫെബ്രുവരി എഴ് മുതൽ‌ 12 വരെ വാര്‍ഡ് സഭകള്‍ ചേരാനും തീരുമാനമായി. 16നാണ് വികസന സെമിനാര്‍ നടക്കുക. പദ്ധതികള്‍ പരമാവധി വേഗത്തില്‍ രൂപവത്​കരിച്ച്​ ജില്ല ആസൂത്രണ സമിതിക്കു സമര്‍പ്പിക്കാനും തീരുമാനിച്ചു. ആക്ടിങ് ചെയര്‍മാന്‍ എ.എ.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നൗഷാദ് പല്ലച്ചി, സ്മിത സണ്ണി, സുനീറ ഫിറോസ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.