ചികിത്സ സഹായധനം അനുവദിച്ചു

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും പട്ടികജാതി/വർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽനിന്ന്​ 433 പേർക്കായി 97 ലക്ഷം രൂപ അനുവദിച്ചതായി ആൻറണി ജോൺ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്​ ചികിത്സ ധനസഹായമായി 369 പേർക്കായി 80 ലക്ഷം രൂപയും പട്ടികജാതി/വർഗ ക്ഷേമമന്ത്രിയുടെ ചികിത്സാ ധനസഹായമായി 64 പേർക്ക് 17 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.