എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഡോക്ടർമാർ പണിമുടക്കി

കളമശ്ശേരി: 2016 മുതൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണത്തിൽ കുടിശ്ശിക ഉൾപ്പെടുത്താത്തതിലും പ്രസ്തുത ഉത്തരവിലെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഡോക്ടർമാർ മൂന്ന് മണിക്കൂർ സൂചന പണിമുടക്ക് നടത്തി. രാവിലെ എട്ടുമുതൽ 11 വരെയായിരുന്നു സമരം. ഒ.പി സേവനം, അധ്യയനം, ഔദ്യോഗിക യോഗങ്ങൾ എന്നിവ ബഹിഷ്കരിച്ചായിരുന്നു സമരം. അത്യാഹിത വിഭാഗം, കിടത്തിച്ചികിത്സ, കോവിഡ് ചികിത്സ എന്നിവയെ സമരത്തിൽനിന്ന്​ ഒഴിവാക്കിയിരുന്നു. ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ സംസ്ഥാനവ്യാപകമായി നടത്തിയ സൂചന പണിമുടക്കിനോടനുബന്ധിച്ചായിരുന്നു സമരം. മെഡിക്കൽ കോളജിൽ നടന്ന പ്രതിഷേധ ധർണ യൂനിറ്റ് സെക്രട്ടറി ഡോ. എ.എ. ഫൈസൽ അലി ഉദ്ഘാടനം ചെയ്തു. ഇനി മുതൽ മെഡിക്കൽ കോളജിലെ അധ്യയനവും ഔദ്യോഗികയോഗങ്ങളും ബഹിഷ്കരിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. സർക്കാറിൻെറ ഭാഗത്തുനിന്ന്​ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി ഒമ്പതുമുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകും. യൂനിറ്റ് പ്രസിഡൻറ്​ ഡോ. എ.കെ. ഉന്മേഷ്, ട്രഷറർ ഡോ. ഹരിപ്രസാദ്, മൈ​േക്രാബയോളജി വിഭാഗം മേധാവി ഡോ. ലാൻസി എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജ് കാമ്പസിൽ പ്രകടനവും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. ER KALA prakadanam മൂന്ന് മണിക്കൂർ സൂചന പണിമുടക്കിനിടെ ഡോക്ടർമാർ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.