വടുതല മേൽപാലം; പുതുക്കിയ രൂപരേഖക്ക് റെയിൽവേയുടെ അംഗീകാരം

കൊച്ചി: വടുതല മേല്‍പാലത്തിൻെറ പുതുക്കിയ രൂപരേഖക്ക് റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി ഹൈബി ഈഡന്‍ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹൈബി എം.എൽ.എ ആയിരുന്ന കാലത്ത് 2016-17 സംസ്ഥാന ബജറ്റിലാണ് വടുതല റെയില്‍വേ മേല്‍പാലത്തി​ൻെറ നിര്‍മാണത്തിന് തുക അനുവദിക്കുന്നത്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നു. കിഫ്ബിയില്‍ നിന്ന്​ 47.5 കോടി രൂപയായിരുന്നു അനുവദിച്ചത്​. ആർ.ബി.ഡി.സി.കെക്കാണ് നിര്‍മാണ ചുമതല. പാലത്തി​ൻെറ രൂപരേഖ റെയില്‍വേക്ക് സമര്‍പ്പിച്ചിരുന്നു. ഷൊര്‍ണൂര്‍- എറണാകൂളം പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയില്‍വേ രൂപരേഖയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ എം.പി ആർ.ബി.ഡി.സി.കെ, റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗ തീരുമാനപ്രകാരം രൂപരേഖ തിരുത്തി റെയില്‍വേക്ക് കൈമാറി. തുടര്‍ന്നാണ്​ പുതുക്കിയ രൂപരേഖക്ക് റെയില്‍വേ അംഗീകാരം നല്‍കിയത്​. ഇനി ഇത് പ്രകാരം ആർ.ബി.ഡി.സി.കെ വിശദമായ എസ്​റ്റിമേറ്റ് തയാറാക്കി റെയില്‍വേക്ക് കൈമാറണം. അതിനുള്ള നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. പാലത്തി​ൻെറ ​െറയിൽവേ ട്രാക്കിന്​ മുകളിലൂടെയുള്ള ഭാഗത്തി​ൻെറ എസ്​റ്റിമേറ്റ് തയാറാക്കേണ്ടത് ​െറയിൽവേ ആണ്‌. ഈ നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാകുമെന്ന്​ ​െറയിൽവേ അധികൃതർ അറിയിച്ചതായി ഹൈബി ഈഡൻ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിലൂടെ പച്ചാളം, വടുതല ചിറ്റൂർ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ്‌ യാഥാർഥ്യമാകാൻ പോകുന്നതെന്ന് ടി.ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി. ഒരേക്കർ സ്ഥലമാണ്‌ പദ്ധതിക്ക് ഏറ്റെടുക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​ൻെറ കാലത്ത് പച്ചാളം മേൽപാലം നിർമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.