സാന്ത്വന സ്പര്‍ശം: താലൂക്ക്​തല സംഗമം ഫെബ്രുവരിയിൽ

തൊടുപുഴ: ജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും നേരിട്ട് പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സാന്ത്വനസ്പര്‍ശം താലൂക്ക്തല സംഗമ പരിപാടി ഇടുക്കി ജില്ലയില്‍ ഫെബ്രുവരി 15, 16, 18 തീയതികളിലായി നടത്തും. മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരന്‍, സി. രവീന്ദ്രനാഥ് എന്നിവര്‍ സാന്ത്വന സ്പര്‍ശ സംഗമത്തില്‍ പങ്കെടുത്തു പരാതികളും അപേക്ഷകളും പരിഗണിച്ചു തീര്‍പ്പ്​ കൽപിക്കും. ഇടുക്കി, തൊടുപുഴ താലൂക്ക്തല അദാലത് ഫെബ്രുവരി 18ന് വാഴത്തോപ്പ് സൻെറ്​ ജോജ്​ പള്ളി പാരിഷ് ഹാളില്‍ നടത്തും. അദാലത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപവത്​കരിച്ചു. റോഷി അഗസ്​റ്റിൻ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്​കരണ യോഗത്തില്‍ എം.എല്‍.എമാരായ റോഷി അഗസ്​റ്റിൻ, പി.ജെ. ജോസഫ് എന്നിവരെ മുഖ്യ രക്ഷാധികാരികളായും രക്ഷാധികാരികളായി ഇടുക്കി, തൊടുപുഴ, ഇളംദേശം, കട്ടപ്പന ബ്ലോക്ക് പ്രസിഡൻറ്​മാരെയും മുനിസിപ്പല്‍ ചെയര്‍പേഴ്സൻമാരെയും തെരഞ്ഞെടുത്തു. ചികിത്സസഹായം, പട്ടയം, മറ്റ് ഭൂമി സംബന്ധമായ വിഷയങ്ങള്‍, ലൈഫ് അപേക്ഷ തുടങ്ങിയവ ഉള്‍പ്പെടെ സംഗമത്തില്‍ പരിഗണിക്കും. ഇതു സംബന്ധിച്ചുള്ള അപേക്ഷ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി മൂന്നുമുതല്‍ ഒമ്പതുവരെ പ്രവൃത്തി സമയങ്ങളില്‍ സമര്‍പ്പിക്കാം. അതത് താലൂക്ക് ഓഫിസുകളില്‍ ഈ സമയപരിധിക്കുള്ളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. 25,000 രൂപവരെയുള്ള ചികിത്സ സഹായത്തിന് അപേക്ഷിക്കാം. എന്നാല്‍, രണ്ടുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാറി​ൻെറ ചികിത്സസഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. റേഷന്‍കാര്‍ഡുകള്‍ എ.പി.എല്‍/ബി.പി.എല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികള്‍, പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട പരാതികളും ഒഴികെ മറ്റെല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും. കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി പരാതിക്കാര്‍ക്ക് പഞ്ചായത്ത് തലത്തില്‍ സമയക്രമം പാലിച്ച് അദാലത്തില്‍ പങ്കെടുക്കാം. ഫെബ്രുവരി 18ന് വാഴത്തോപ്പ് സൻെറ്​ ജോര്‍ജ് പള്ളി പാരിഷ്ഹാളില്‍ രാവിലെ 10മണി മുതല്‍ 11വരെ കുമാരമംഗലം, മുട്ടം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളിലുള്ളവര്‍ക്കും 11 മണി മുതല്‍ 12വരെ തൊടുപുഴ മുനിസിപ്പാലിറ്റി, പുറപ്പുഴ, വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടികുളം ഗ്രാമപഞ്ചായത്തുകളിലെ പരാതിക്കാര്‍ക്കും ഉച്ചക്ക്​ 12 മുതല്‍ ഒന്നുവരെ കരിങ്കുന്നം, അറക്കുളം, കുടയത്തൂര്‍, കരിമണ്ണൂര്‍, മണക്കാട് പഞ്ചായത്തുകള്‍ക്കും ഉച്ചക്കു ശേഷം രണ്ടു മുതല്‍ മൂന്നുവരെ കാഞ്ചിയാര്‍, കൊന്നത്തടി, അയ്യപ്പന്‍ കോവില്‍ പഞ്ചായത്തുകള്‍ക്കും വൈകീട്ട് മൂന്നു മുതല്‍ നാലുവരെ കട്ടപ്പന മുനിസിപ്പാലിറ്റി, കാമാക്ഷി, വാത്തികുടി ഗ്രാമപഞ്ചായത്തുകള്‍ക്കും വൈകീട്ട് നാല്​ മണി മുതല്‍ അഞ്ചുമണി വരെ മരിയാപുരം, വാഴത്തോപ്പ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പരാതിക്കാര്‍ക്കും അദാലത്തില്‍ പങ്കെടുക്കാം. അപേക്ഷ ക്ഷണിച്ചു ഇടുക്കി: പട്ടികജാതി വികസന വകുപ്പി​ൻെറ അധീനതയില്‍ കുട്ടിക്കാനത്ത്​ പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) 2021-22 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി പട്ടികജാതി മറ്റിതര സമുദായത്തില്‍പ്പെട്ടവരുമായ വിദ്യാർഥികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 40 സീറ്റില്‍ 10 ശതമാനം മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷ തമിഴ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവരും കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയോ അതില്‍ താഴെയോ ആയിരിക്കണം. അപേക്ഷയോടൊപ്പം ജാതി, കുടുംബവാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസും ജനനത്തീയതിയും തെളിയിക്കുന്നതിന് സ്‌കൂള്‍ ഹെഡ്മാസ്​റ്റർമാർ നല്‍കുന്ന സാക്ഷ്യപത്രം കൂടി ഹാജരാക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്​റ്റ്​ പ്രകാരമാണ് പ്രവേശനം. അപേക്ഷഫോമി​ൻെറ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകള്‍, ഗവ. എം.ആര്‍.എസ് പീരുമേട് എന്നിവിടങ്ങളില്‍നിന്ന്​ ലഭിക്കും. ഫെബ്രുവരി 15 വൈകീട്ട് അഞ്ചുമണിക്ക് മുമ്പ്​ ഹെഡ്മാസ്​റ്റർ ഗവ. എം.ആര്‍.എസ് പീരുമേട് കുട്ടിക്കാനം പി.ഒ 685531 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9495221596, 8547616812.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.