ദേവസ്വം ബോർഡ്​ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണരഹിത നിയമനം: വിശദീകരണത്തിന്​ കൂടുതൽ സമയം അനുവദിച്ചു

കൊച്ചി: ദേവസ്വം ബോർഡിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം പാലിക്കാതെ നിയമനം നടത്തുന്നതിനെതിരായ ഹരജിയിൽ സർക്കാറി​നും ദേവസ്വം ബോർഡി​നും വിശദീകരണം നൽകാൻ ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. ദേവസ്വം ബോർഡിന് കീഴിലെ കോളജുകളും സ്‌കൂളുകളും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് വിലയിരുത്തി സംവരണം പാലിക്കാതെ നിയമനം നടത്തുന്നത് വിവേചനപരവും ഭരണഘടന വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി ജിനേഷ് ജോഷി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്​. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ വിശദീകരണത്തിന്​ സർക്കാറും ബോർഡും കൂടുതൽ സമയം തേടുകയായിരുന്നു. ഹരജി വീണ്ടും മാർച്ച്​ നാലിന്​ പരിഗണിക്കാൻ മാറ്റി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ കീഴിലെ കോളജുകളിൽ അസി. ​പ്രഫസർ നിയമനത്തിന് അപേക്ഷ നൽകിയയാളാണ്​ ഹരജിക്കാരൻ. ദേവസ്വം ബോർഡിന്​ കീഴിലെ കോളജുകളും സ്‌കൂളുകളും സർക്കാറിേൻറതാണ്. ഇൗ സാഹചര്യത്തിൽ കേരള ദേവസ്വം റിക്രൂട്ട്മൻെറ് ബോർഡ് നിയമത്തിൽനിന്ന് ബോർഡിൻെറ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയത് അസാധുവാക്കുകയും ഇവ എയിഡഡ് സ്ഥാപനങ്ങളല്ലെന്ന് പ്രഖ്യാപിക്കുകയും വേണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം. സംവരണം പാലിക്കാതെ പുരോഗമിക്കുന്ന നിയമന നടപടികൾ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.