ട്രാക്കോ കേബിൾ കമ്പനി ഉദ്ഘാടനം നാളെ

കൊച്ചി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ ഇരുമ്പനം ഫാക്ടറി നൂതന സാങ്കേതികവിദ്യയിലൂടെയുള്ള യന്ത്രങ്ങൾ സ്ഥാപിച്ച് നവീകരിച്ചതിൻെറയും കമ്പനിയുടെ ഹെഡ് ഓഫിസ് സമുച്ചയത്തിൻെറയും ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ എം. സ്വരാജ്, വി.പി. സജീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ആധുനീകരണത്തിന്​ സർക്കാർ അനുവദിച്ച അഞ്ചുകോടി രൂപയുടെ വികസന പ്രവർത്തനമാണ് കമ്പനിയിൽ നടക്കുന്നത്. ഇതിൽ മൂന്നുകോടിയുടെ പുതിയ മെഷിനറികൾ ഇരുമ്പനം യൂനിറ്റിൽ സ്ഥാപിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രധാന ഉപഭോക്താവായ കെ.എസ്.ഇ.ബി, മറ്റു സംസ്ഥാനങ്ങളിലെ ഇലക്ട്രിസിറ്റി ബോർഡുകൾ എന്നിവിടങ്ങളിൽനിന്നും കൂടുതൽ ഓർഡർ േനടാനും വിദേശ വിപണി കണ്ടെത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ. ചെയർമാൻ എ.ജെ. ജോസഫ്, മാനേജിങ് ഡയറക്ടർ പ്രസാദ് മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.