മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

ആലുവ: അഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ട് മാരകമായ മയക്കുമരുന്ന് എത്തിച്ച യുവാക്കളെ ആലുവ എക്‌സൈസ് സംഘമാണ് അറസ്​റ്റ്​ ചെയ്തത്. കൊച്ചി പള്ളുരുത്തി സ്വദേശികളായ കുമ്പളങ്ങി ഗുവേന്ദ പുതുശ്ശേരിപറമ്പ് വീട്ടില്‍ ഷിനാസ് (22), പള്ളുരുത്തി മരുന്ന്കട വിശ്വംനഗര്‍ തേവര്‍ക്കാട് വീട്ടില്‍ സുധീഷ് (22) എന്നിവരാണ് പിടിയിലായത്. 14 ഗ്രാം എം.ഡി.എം.എ. ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തു. കര്‍ണാടകയില്‍ നിന്നുമാണ് ഇത്​ വാങ്ങുന്നത്. ആലുവ, അങ്കമാലി, കാലടി എന്നിവിടങ്ങളിലെ വിനോദ സഞ്ചാരമേഖലകളില്‍ എത്തിച്ചേരുന്നവരെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇരുപതു വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറി​ൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ സി.ബി. രഞ്ജു, കെ.എച്ച്. അനില്‍കുമാര്‍, പി.കെ. ഗോപി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എം. അരുണ്‍കുമാര്‍, ബസന്ത്കുമാര്‍, സജോ വര്‍ഗീസ്, അഖില്‍, പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.