ആലപ്പുഴ ബൈപാസ് കേരളീയരുടെ ചിരകാല സ്വപ്നം

ആലപ്പുഴ ബൈപാസ് യാഥാർഥ്യമാകുേമ്പാൾ പൊതുവെ എല്ലാവരും ഒരേസ്വരത്തിൽ പറയുന്ന കാര്യമാണ് - ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നം പൂവണിഞ്ഞുവെന്ന്. അത് പൂർണമായും ശരിയല്ല. വാസ്തവം പറഞ്ഞാൽ ഇത് കേരളീയരുടെ ചിരകാല സ്വപ്നമാണ്. ആലപ്പുഴ നഗരത്തിലൂടെയുള്ള തിരക്കിലൂടെ യാത്രചെയ്യുേമ്പാൾ അനുഭവിക്കുന്ന ഗതാഗതക്കുരുക്ക് അനുഭവിക്കാത്ത മലയാളികൾ ഇല്ലെന്ന് പറയാം. കളർകോ​ട്ടെയും കൊമ്മാടിയിലെയും ബൈപാസിൻെറ രണ്ടറ്റവും ചൂണ്ടിക്കാട്ടി എന്നാണ് അതിലൂടെ സഞ്ചരിക്കാനാവുകയെന്ന് എത്രേയാ വട്ടം മനസ്സിൽ പറയാത്തവർ ഉണ്ടാകാനിടയില്ല. ബൈപാസ് സാക്ഷാത്​കരിക്കാൻ അരനൂറ്റാണ്ട് കാലമെടുത്തു എന്ന് പറയുേമ്പാൾ മറ്റൊരു കാര്യം പറയാതിരിക്കാനാവില്ല. ഇത് യാഥാർഥ്യമാകുന്നത് കാണാതെ ഈ ലോകം വിട്ട് പോയവരെക്കുറിച്ച് നമുക്ക് ദുഃഖത്തോടെ മാത്രമെ ഓർക്കുവാനാകൂ. നേരത്തേ ഉദ്ഘാടനം ചെയ്യപ്പെട്ട കൊല്ലം ബൈപാസുമായി താരതമ്യം ചെയ്യുേമ്പാൾ ആലപ്പുഴക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ഒരൊറ്റ സ്​ട്രെച്ചിൽ 6.8 കിലോമീറ്റർ ദൂരത്തിലാണ് ആലപ്പുഴ ബൈപാസ്. അതേസമയം കൊല്ലത്ത് പലയിടത്തും സൈഡ് റോഡുകളും ജങ്​ഷനുകളും കാണാം. ഇത് ഗുണമോ ദോഷമോ എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എങ്ങും നിർത്താതെ നേരെ ഓടിച്ച് പോകാമെന്നത് നല്ല കാര്യമായി പറയുന്നു. കൊല്ലത്താണെങ്കിൽ ഇടക്ക് ജങ്​ഷൻ വരുന്നതിനാൽ അവിടെ ചെറിയ താമസം വരും. അപ്പോൾ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ അപകടമോ വാഹനം േബ്രക്ക് ഡൗണാകുകയോ ചെയ്താൽ ഏഴുകിലോമീറ്ററോളം വരുന്ന ദൂരത്തിനിടയിൽ ഒരിടത്തും മാറി സഞ്ചരിക്കാനുള്ള സൗകര്യം ഇല്ലെന്നുള്ളത് വസ്തുതയാണ്. അത്തരത്തിൽ ദുർഘടമൊന്നും സംഭവിക്കാതിരിക്കട്ടെ. ബാക്കി ഗുണദോഷങ്ങളെല്ലാം വാഹനങ്ങൾ ഓടിത്തുടങ്ങുേമ്പാൾ നേരിട്ട് മനസ്സിലാക്കാം. മറ്റൊരുകാര്യം എടുത്ത് പറയേണ്ടതുണ്ട്. ആലപ്പുഴ ബൈപാസിൽ ടോൾ പിരിവ് ഉണ്ടെന്നുള്ളത് നിരാശ സമ്മാനിക്കുന്ന കാര്യമാണ്. ടോൾ േവണ്ടെന്നുള്ളതാണ് സംസ്ഥാന സർക്കാറിൻെറ നയമെങ്കിലും ചെലവ് മുൻനിർത്തി അത് ഒഴിവാക്കാൻ കഴിയുകയില്ലെന്നാണ് കേന്ദ്രനയം. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടുവെങ്കിലും കേന്ദ്രം നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ടോൾ പിരിവ് ഏർപ്പെടുത്തുേമ്പാൾ വരുന്ന മറ്റൊരു പ്രധാന പ്രശ്നം പലരും ടോളിൽനിന്ന് രക്ഷനേടാനായി പഴയത് പോലെ നഗരത്തിലെ വഴി തെരഞ്ഞെടുക്കും. അതിനാൽ കോടികൾ ചെലവഴിച്ച് പാലം നിർമിച്ചിട്ടും ലക്ഷ്യമിട്ട ഗുണഫലം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ചുരുക്കത്തിൽ ടോൾ എന്നതൊരു ശാപമായി മാറിയിരിക്കുകയാണെന്ന് പറയാതെ വയ്യ. സംസ്ഥാന സർക്കാർ ടോളിൻെറ കാര്യത്തിൽ ഇതിനോടകം ഇടപെടൽ നടത്തിയിട്ടുണ്ട് എന്നറിയാം. അതിനെ കുറച്ച് കാണുകയല്ല. എന്നിരുന്നാലും അവസാനവട്ട ശ്രമം എന്നനിലയിൽ ഉദ്ഘാടന വേളയിൽ ഒരു ശ്രമം കൂടി നടത്തുന്നത് നന്നായിരിക്കും. നിശ്ചയമായും അത്തരമൊരു നീക്കം ഉണ്ടാകാതിരിക്കില്ല എന്ന് ബോധ്യവുമുണ്ട്. ഫാസിൽ (ചലച്ചിത്ര സംവിധായകൻ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.