കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ അഭിനന്ദനം -വെള്ളാപ്പള്ളി നടേശൻ

നാല് പതിറ്റാണ്ടിനു​മേലെയായി ആലപ്പുഴ ബൈപാസിനുവേണ്ടി ജനങ്ങൾ ദാഹിക്കാൻ തുടങ്ങിയിട്ട്. കാലാകാലങ്ങളിൽ വന്ന നേതാക്കൾ മറ്റു സ്ഥലങ്ങളിൽ മുൻഗണന കൊടുത്തതോടെ ആലപ്പുഴ ബൈപാസ് നിർമാണം അവതാളത്തിലായി. ഓരോ നേതാക്കളും ആലപ്പുഴ ബൈപാസിനു വേണ്ട പുരോഗതിയും പരിരക്ഷയും എടുത്തോ എന്ന് ആത്മപരിശോധന നടത്തുന്നത്​ നല്ലതാണ്​. വൈകി ആണെങ്കിലും ഇത് സാധിച്ചതിൽ വളരെയേറെ സന്തോഷിക്കുന്നു. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്ക്​ ഇല്ലാതെ കൊല്ലത്തേക്കും എറണാകുളത്തേക്കും നേരെ പോകാവുന്ന ബൈപാസ് ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് മാത്രമല്ല, വർത്തമാനകാലത്ത് ഇതിനു മുൻകൈയെടുത്ത കേന്ദ്ര -സംസ്ഥാന സർക്കാറുകളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെയും ഇടതുപക്ഷ സർക്കാറിനെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. വളരെ മനോഹരമായി പദ്ധതി പൂർത്തീകരിച്ച്​ രാജ്യത്തിന് സമർപ്പിക്കുന്ന ഈ മംഗളകർമ വേളയിൽ സർവവിധ മംഗളങ്ങളും നേരുന്നു. വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.