ജലശുദ്ധീകരണ പ്ലാൻറ്​ നിർമാണം വൈകരുത്​ -എം.എൽ.എ

കൊച്ചി: കൊച്ചി കോർപറേഷനിലും അഞ്ച്​ മുനിസിപ്പാലിറ്റികൾക്കും 13 പഞ്ചായത്തുകൾക്കും കുടിവെള്ളം ലഭ്യമാക്കാൻ അർബൻ വാട്ടർ സപ്ലൈ സ്​കീമിൽ ഉൽപ്പെടുത്തി ആവിഷ്കരിച്ച ആലുവയിലെ പുതിയ ജലശുദ്ധീകരണ പ്ലാൻറി​ൻെറയും പമ്പ് ഹൗസി​ൻെറയും നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്ന നടപടികൾ ഉപേക്ഷിക്കണമെന്ന്് ജോൺ ഫെർണാണ്ടസ്​ എം.എൽ.എ ആവശ്യപ്പെട്ടു. 50 കോടിക്ക്​ ഭരണാനുമതി ലഭിച്ച ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളാണ് ആരംഭി​േക്കണ്ടത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്​ഥന്മാരുടെ സ്​ഥലംമാറ്റം പദ്ധതി വൈകിപ്പിക്കാനുള്ള ഉന്നത ഉദ്യോഗസ്​ഥരുടെ ശ്രമത്തിൻെറ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. പദ്ധതിയെ സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് പുതിയ ശുദ്ധീകരണശാല സ്​ഥാപിക്കാൻ കണ്ടെത്തിയ സ്​ഥലത്തെ 1050 എം.എ​മ്മി​​ൻെറയും 900 എം.എമ്മി​​ൻെറയും ജലവിതരണക്കുഴലുകൾ മാറ്റിയിടാനും പ്രസ്​തുതസ്​ഥല​െത്ത സ്​റ്റാഫ്ക്വാർട്ടേഴ്സ്​ മാറ്റി പണിയാനുമായി അനുവദിച്ച 50 കോടിയുടെ ലഭ്യമായ ടെൻഡറുകൾക്ക് അംഗീകാരം നൽകി പ്രവർത്തികൾ ഉടനെ ആരംഭിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന്​ മറുപടി നൽകിയിരുന്നു. പദ്ധതി എത്രയുംവേഗം തുടങ്ങാൻ നടപടി സ്വീകരിക്കുന്നതിന്​ പകരം സ്​ഥലംമാറ്റം ഉൾ​െപ്പ​െടയുള്ള കാര്യങ്ങളാണ് ഉദ്യോഗസ്​ഥർ സ്വീകരിച്ചുവരുന്ന​െതന്ന്​ എം.എൽ.എ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.