പോസ്​റ്റ്​ മെട്രിക് ഹോസ്​റ്റല്‍; അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്​ കീഴിലെ ആണ്‍കുട്ടികളുടെ പോസ്​റ്റ്​ മെട്രിക് ഹോസ്​റ്റല്‍ (എറണാകുളം), പെണ്‍കുട്ടികളുടെ പോസ്​റ്റ്​ മെട്രിക് ഹോസ്​റ്റല്‍ (എറണാകുളം, ആലുവ) എന്നിവിടങ്ങളിൽ​ പട്ടികജാതി/വര്‍ഗ/മറ്റര്‍ഹ/ജനറല്‍ വിഭാഗം ഒഴിവുകളിലേക്ക് പ്ലസ് വണ്‍ മുതലുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ മേലൊപ്പ് വെച്ച്) ഈ മാസം 30നുമുമ്പ്​ റസിഡൻറ്​ ട്യൂട്ടര്‍മാര്‍ക്കോ ജില്ല പട്ടികജാതി വികസന ഓഫിസര്‍ക്കോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷഫോറത്തിനും എറണാകുളം ഫോര്‍ഷോര്‍ റോഡിലെ ആണ്‍കുട്ടികളുടെ ഹോസ്​റ്റല്‍, ഗവ. പ്രസ് റോഡിലെ (ജില്ല കോടതി സമുച്ചയത്തിന് സമീപം) പെണ്‍കുട്ടികളുടെ ഹോസ്​റ്റല്‍, ആലുവ യു.സി കോളജിന് എതിര്‍വശത്തെ പെണ്‍കുട്ടികളുടെ ഹോസ്​റ്റല്‍, ജില്ല പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍: 0484 2422256. പി.ജി.ഡി.സി.എ കോഴ്‌സ്​ കൊച്ചി: കലൂർ മോഡല്‍ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ സായാഹ്ന പി.ജി.ഡി.സി.എ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഡിഗ്രി കഴിഞ്ഞവരും മൂന്നുലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി വിഭാഗക്കാരോ ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ജനറല്‍, മറ്റു സംവരണ വിഭാഗത്തില്‍പെട്ടവരോ ആകണം. ഫോണ്‍: 0484 2985252.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.