വിദ്യാർഥിയെ മർദിച്ച സംഭവം: ചൈൽഡ് വെൽ​െഫയർ കമ്മിറ്റി റിപ്പോർട്ട് തേടി

കളമശ്ശേരി: 17കാരനെ സുഹൃത്തുക്കൾ ചേർന്ന് മർദിച്ച സംഭവത്തിൽ ചൈൽഡ് വെൽ​െഫയർ കമ്മിറ്റി റിപ്പോർട്ട് തേടി. കളമശ്ശേരി ഗ്ലാസ് കോളനിയിൽ ഏഴ് അംഗസംഘം വളഞ്ഞിട്ട്​ ക്രൂരമായി മർദിച്ച് വിഡിയോയിൽ പകർത്തിയ സംഭവത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്​റ്റും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.