ദേശീയപാത സ്ഥലമെടുപ്പ്: ഭൂവുടമകൾ തടഞ്ഞു; ഉദ്യോഗസ്ഥർ പിന്മാറി

പറവൂർ: ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാൻ ഏറ്റെടുക്കുന്ന സ്ഥലം മാർക്ക് ചെയ്യാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭൂവുടമകൾ തടഞ്ഞു. ആലങ്ങാട് വില്ലേജിലെ തിരുമുപ്പം ഭാഗത്ത് ഷെഡ് പടി മുതൽ മേസ്തിരിപ്പടി വരെ 950 മീറ്ററി​െല സ്ഥലം മാർക്ക് ചെയ്യൽ നടപടിയാണ് ശനിയാഴ്ച രാവിലെ ഭൂവുടമകൾ സംഘടിച്ച് തടസ്സപ്പെടുത്തിയത്. ഈ പ്രദേശത്ത് സർക്കാർ പ്രഖ്യാപനം അട്ടിമറിച്ച് നേര​േത്ത ഏറ്റെടുത്ത സ്ഥലം ഒഴിവാക്കി ഒരുവശത്തുനിന്നുമാത്രം ഏറ്റെടുക്കാനുള്ള നീക്കമാണ് ഭൂവുടമകളും നാട്ടുകാരും എതിർക്കുന്നത്. കലക്ടർ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളും ബന്ധപ്പെട്ട രേഖകളും ഭൂവുടമകൾ കാണിച്ചതോടെ ഉദ്യോഗസ്ഥൻ പിന്മാറുകയായിരുന്നു. ആദ്യമെത്തിയ സംഘം പിന്മാറിയെങ്കിലും പിന്നീട് മറ്റൊരു സംഘമെത്തിയെങ്കിലും ഭൂവുടമകൾ മാർക്ക് ചെയ്യാൻ അനുവദിച്ചില്ല. നേര​േത്ത ഏറ്റെടുത്ത 30 മീറ്ററി​ൻെറ ഇരുവശത്തുനിന്നും ഏഴര മീറ്റർ വീതം ഏറ്റെടുക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ, ആറ് വില്ലേജിൽ നടത്തിയ സ്ഥലമെടുപ്പിൽ ആലങ്ങാട് വില്ലേജിൽ 950 മീറ്റർ സ്ഥലത്ത് തൽപരകക്ഷികൾക്കായി അട്ടിമറി നടത്തി ഒരുവശത്തുനിന്നുമാത്രം സ്ഥലമെടുത്ത് ദ്രോഹിക്കുന്നതായാണ് ഭൂവുടമകളുടെ പരാതി. ഇതിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി അവർ പറയുന്നു. ഹൈബി ഈഡൻ എം.പി കത്ത് നൽകിയതിനെത്തുടർന്ന് പ്രോജക്ട് ഡയറക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. അതേസമയം, ഭൂവുടമകളുടെ പ്രതിഷേധം വകവെക്കാതെ സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള ത്രീഡി വിജ്ഞാപനം ഉടൻ ഇറക്കുമെന്നറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.