ട്രെയിനിൽനിന്ന്​ വീണ്​ പരിക്ക്​

കൊച്ചി: ആലുവ റെയിൽ​​േവ സ്​റ്റേഷനിൽ ട്രെയിനിൽനിന്ന്​ വീണ യുവാവിന്​ പരിക്ക്​. പാലക്കാട്​ കൊടുവായൂർ ഫർഷാദ്​ മൻസിലിൽ ഫാസിൽ മുഹമ്മദിനാണ്​ (20) പരിക്കേറ്റത്​. വ്യാഴാഴ്​ച വൈകീട്ട്​ ഏഴോടെയാണ്​ സംഭവം. കോയ​മ്പത്തൂരിൽ മൈക്രോ ബയോളജി വിദ്യാർഥിയാണ്​ ഫാസിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ്​ ഐ.സി.യുവിലാണ്​. തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം വർധിപ്പിക്കണം കൊച്ചി: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 700 രൂപയാക്കണമെന്നും പണി ചെയ്യുന്ന ദിവസങ്ങൾ 200 ദിവസമായി കൂട്ടണമെന്നും ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡൻറ്​ എ.എൽ. സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകണം. പണിയായുധങ്ങൾ പഞ്ചായത്തുകളിൽനിന്ന്​ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓമന ജോസഫ് മതിരപ്പിള്ളി അധ്യക്ഷത വഹിച്ചു. ഹെൻഡ്രി കാനൂട്ട്, ഷൈനി വാര്യത്ത്, കെ. നന്ദിനി, പ്രിയ സേവ്യർ, എം.സി. നീതു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.