കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽ

ആലപ്പുഴ: കാണാതായ വീട്ടമ്മയുടെ മൃതദേഹം പുന്നമട കായലിൽ കണ്ടെത്തി. തിരുവമ്പാടി വിനായകയിൽ സുധീന്ദ്ര​ൻെറ ഭാര്യ കൃഷ്ണമ്മാളാണ്​ (50) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട്​ അയൽക്കൂട്ടത്തിന് പോവുകയാണെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽനിന്നിറങ്ങിയത്​. വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും രാത്രി എട്ട്​ കഴിഞ്ഞിട്ടും തിരികെയെത്തിയില്ല. തുടർന്ന്​ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കൾ സൗത്ത്​ പൊലീസിൽ പരാതിയും നൽകിയിരുന്നു. വെള്ളിയാഴ്​ച രാവിലെ 11ന്​ പുന്നമട ജെട്ടിക്ക്​ സമീപത്തെ കായലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. കോവിഡ്​ പരിശോധനക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകും. സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന്​ പറയപ്പെടുന്നു. മകൾ: സുസ്മിത. മരുമകൻ: രഞ്ജിത്ത്. APD100 krishnammal കൃഷ്​ണമ്മാൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.